പൊലീസ് മെഡലിലെ അക്ഷരത്തെറ്റ്; അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്ന് DGP യുടെ നിർദേശം
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് പരിഹരിക്കാൻ അടിയന്തര നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. പുതിയ മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപിയുടെ നിർദേശം നൽകി. അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്നാണ് നിർദേശം.
’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് മെഡലിൽ ആലേഖനം ചെയ്തത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.
Story Highlights : Typo on police medal; DGP’s instruction to distribute new medals immediately
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here