‘സന്ദീപ് വളരെ നല്ല മനുഷ്യൻ; CPIM വാതിൽ കൊട്ടി അടക്കില്ല’; എകെ ബാലൻ
സന്ദീപ് വാര്യർക്ക് മുന്നിൽ സിപിഐഎം വാതിൽ കൊട്ടി അടക്കില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. പാർട്ടി ആശയങ്ങളോട് യോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് പാർട്ടിയിലേക്ക് കടന്ന് വരാം. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാൽ അപ്പോൾ പാർട്ടി അക്കാര്യം ചർച്ച ചെയ്യുമെന്നും എകെ ബാലൻ ട്വന്റിഫോറിനോട് പറഞ്ഞു.
സന്ദീപ് വളരെ നല്ല മനുഷ്യനാണെന്ന് എകെ ബാലൻ പറഞ്ഞു. പല ആർഎസ്എസ് നയങ്ങളോടും സന്ദീപിന് യോജിപ്പ് ഇല്ലെന്ന് തോന്നിയിട്ടുണ്ട്. അധികകാലം സന്ദീപിന് ബിജെപി പാളയത്തിൽ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർഎസഎസിൽ ഉണ്ടായിരുന്നവർ വരെ പാർട്ടിയിലേക്ക് കടന്നുവെന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനാൽ സന്ദീപ് വാര്യർക്ക് എന്തെങ്കിലും തരത്തിലുള്ള അയോഗ്യത ഇല്ലയെന്ന് എകെ ബാലൻ വ്യക്തമാക്കുന്നു.
Read Also: സന്ദീപ് വാര്യർ ബിജെപി വിടില്ല; ബിജെപി നേതൃത്വം ആശയവിനിമയം നടത്തി
അതേസമയം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാർട്ടി വിടില്ല. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി. പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കും. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നായിരുന്നു സന്ദീപിന്റെ നിലപാട്.
Story Highlights : AK Balan says that CPIM will not close the door on Sandeep Varier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here