മുക്കം എം.എ.എം.ഒ. കോളേജ് അലംനി മീറ്റ് ജൂലായില്‍
എം.എ.എം.ഒ കോളേജ് ഗ്ലോബല്‍ അലംനി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ‘മിലാപ്-25’ ന്റെ പ്രഖ്യാപനവും സിഗ്നേച്ചര്‍ ഫിലിം റിലീസും കോളേജ് സ്ഥാപക പ്രിന്‍സിപ്പല്‍ പ്രൊഫ ഒമാനൂര്‍ മുഹമ്മദ് നിര്‍വഹിച്ചു. 2025 ജൂലൈ 20 നാണ് അലംനി മീറ്റ് നടക്കുക. 1982ല്‍ ആരംഭിച്ച കോളേജിലെ ‘മിലാപ് ‘ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ രണ്ടാം പതിപ്പാണിത്. (Mukkam M.A.M.O. College Alumni Meet in July)
പ്രഖ്യാപന ചടങ്ങില്‍ അലംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എം.എ. അജ്മല്‍ മുഈന്‍ മുഖ്യ പ്രഭാഷണം നടത്തി. അലംനി അസോസിയേഷന്‍ സെക്രട്ടറി ടി. എം നൗഫല്‍, ടീച്ചേര്‍സ് കോര്‍ഡിനേറ്റര്‍ വി ഇര്‍ഷാദ് സംസാരിച്ചു.
പ്രഖ്യാപന ചടങ്ങിനൊടാനുബന്ധച്ച് എം.എ.എം.ഒ. കോളേജ് പൂര്‍വ വിദ്യാര്‍ഥിയും, കൊണ്ടോട്ടി ഇ.എം.ഇ.എ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ജേണലിസം വിഭാഗം മേധാവിയുമായ പ്രൊഫ. വി അബ്ദുല്‍ മുനീര്‍, കോളേജിലെ എം.എ. ജേണലിസം, ബി.എ. അഡ്വര്‍ടൈസിങ് ആന്‍ഡ് സെയില്‍സ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ‘ജേണലിസം ഇന്‍ ദി ഏജ് ഓഫ് സ്റ്റോറി ടെല്ലിങ്’ എന്ന വിഷയത്തില്‍ കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തി.
Story Highlights : Mukkam M.A.M.O. College Alumni Meet in July
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here