എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയ്ക്ക് 20 വര്‍ഷം കഠിന തടവ്

എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത് വര്‍ഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുക്കം സ്വദേശി സ്‌കറിയയാണ് പ്രതി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. (20 years imprisonment for Pocso case accused in Kozhikode)
2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍.ടി.പി. പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ വെച്ചും കുട്ടിയുടെ വീടിനടുത്തുള്ള പുഴക്കരികില്‍ വെച്ചും കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
പിന്നീട് കൗണ്‍സിലിങ്ങ് സമയത്താണ് കുട്ടി പീഡന വിവരം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. പെരുവണ്ണമുഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ ഹസ്സന്‍. എ.കെ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ദാസ്. പി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജെതിന്‍ ഹാജരായി.
Story Highlights: 20 years imprisonment for Pocso case accused in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here