Advertisement

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിച്ചു.

January 30, 2024
Google News 2 minutes Read
alumni meet st josephs college

വജ്രജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥിസംഗമം ‘മെട്രിയോഷ്ക 2024’ പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ വച്ച് നടന്നു. അലുംനെ അസോസിയേഷൻ പ്രസിഡൻ്റായ ശ്രീമതി ടെസ്സി വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിന് അലുംനെ അസോസിയേഷൻ ചെയർപേഴ്സൺ കൂടിയായ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

സുപ്പീരിയർ ജനറൽ ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലാലയത്തിലെ 60 പൂർവ്വ വിദ്യാർത്ഥിനികൾ 60 ദീപം തെളിയിച്ച് ഉദ്ഘാടനത്തിൽ പങ്കുചേർന്നു. ചടങ്ങിൽവെച്ച് 1996 ബാച്ചിലെ അഞ്ജന ശങ്കറിനെ (സീനിയർ ജേർണലിസ്റ്റ്- ദി നാഷ്ണൽ) മികച്ച പൂർവ്വ വിദ്യാർത്ഥിനിക്കുള്ള അവാർഡ് നൽകി ആദരിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസ അർപ്പിച്ച് സംസാരിച്ചു.

വാർഷിക വാർത്താ പ്രസിദ്ധീകരണമായ ‘ഡോമസ് ജോസഫൈറ്റ്’ൻ്റെ പ്രകാശനവും ചടങ്ങിൽ വച്ച് നടന്നു. അഞ്ച് വർഷം യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ട്രസ് ആയിരുന്ന ആശ ആർ. കെ. മേനോന്റെ ഏകാഭിനയ പ്രകടനം ശ്രദ്ധേയമായി. ഈ അദ്ധ്യയനവർഷത്തിൽ കലാലയത്തിൽ നിന്നും വിരമിക്കുന്ന ഡോ. റോസ് ലിൻ അലക്സ്, സിസ്റ്റർ അല്ലി ആൻ്റണിശ്രീമതി റോസിലി കെഡി, ശ്രീമതി ലൂസി എൻ.ടി എന്നിവരെ ആദരിച്ചു.1983 ബാച്ചിലെ ലത ജോസഫ് നന്ദി രേഖപ്പെടുത്തി.

Story Highlights: alumni meet st josephs college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here