Advertisement

വിപുലമായ പൂർവവിദ്യാർഥി സംഗമത്തിനൊരുങ്ങി മാമോക്ക്

June 7, 2022
Google News 2 minutes Read
mukkam mamo college alumni meet

മലയോരമേഖലയിലെ ആദ്യകാല സർക്കാർ എയിഡഡ് കോളജുകളിൽ ഒന്നായ മുക്കം എം.എ.എം.ഒ.യിൽ വിപുലമായ പൂർവവിദ്യാർഥി സംഗമത്തിന് അരങ്ങൊരുങ്ങുന്നു. 1982 മുതൽ പഠിച്ചിറങ്ങിയ വിദ്യാർഥികളും പഠിപ്പിച്ച പൂർവ അധ്യാപകരും ജൂലൈ 24 ന് വീണ്ടും മാമോക്കിൽ ഒത്തുചേരും. കോളജ് ഗ്ലോബൽ അലൂമിനിയുടെ നേതൃത്വത്തിൽ ‘മിലാപ് 22’ എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികളും പങ്കെടുക്കും. ( mukkam mamo college alumni meet )

കോളജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. ബന്ന ചേന്ദമംഗലൂർ, വി. വസീഫ് എ്ന്നിവർ രക്ഷാധികാരികളാണ്. അഡ്വ. മുജീബ് റഹ്മാൻ ചെയർമാനും സജി ലബ്ബ ജനറൽ കൺവീനറും ഡോ. അജ്മൽ മുഈൻ കൺവീനറുമാണ്. അഷ്‌റഫ് വയലിലാണ് ചീഫ് കോർഡിനേറ്റർ. പൂർവ വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന എം.എ.എം.ഒ. ഗ്ലോബൽ അലംനി മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. യൂറോപ്പ്, സൗദി, ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സജീവമാണ്. ഒമാൻ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൂട്ടായ്മയുടെ രൂപീകരണം നടന്നു വരുന്നു. ലക്ഷക്കണക്കിനു വരുന്ന രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കൊവിഡ് മഹാമാരിക്കാലത്തും നടപ്പിലാക്കിയത്.

പൂർവ്വ പഠിതാക്കളിൽ പ്രശസ്തരായവരെ ആദരിക്കൽ, അവരെ പുതു തലമുറക്ക് പരിചയപ്പെടുത്തൽ, പഠനത്തിൽ മിടുക്കരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുക, ഫീസ് അടച്ചു സഹായിക്കുക, വിദേശത്തു മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുക, അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കൂട്ടായ്മ നടത്തുന്നുണ്ട്. നിലവിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, പ്ലേസ്‌മെന്റ്, പൂർവവിദ്യാർത്ഥികളിൽ ഉന്നതങ്ങളിൽ എത്തിയവരുമായുള്ള ആശയവിനിമയ ജേണലിസം, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.

Read Also: ഹിജാബ് ധരിച്ച് ക്ലാസിലെത്തി; കർണാടകയിൽ ഒരു വിദ്യാർത്ഥിനിയെക്കൂടി സസ്‌പെൻഡ് ചെയ്ത് കോളജ് അധികൃതർ

സംഗമത്തിന്റെ ലോഗോ പ്രകാശനം വൈസ് പ്രിൻസിപ്പൽ ഡോ. അബൂബക്കർ മങ്ങാട്ടു ചാലിൽ ഗ്ലോബൽ അലംനി പ്രസിഡണ്ട് അഡ്വ. മുജീബ് റഹ്മാന് നൽകി നിർവഹിച്ചു. ‘പേര് നിർദ്ദേശിക്കാം സമ്മാനം നേടാം’ മത്സരത്തിൽ ഡാനിഷ് ഹുസൈൻ വിജയിയായി. പത്രസമ്മേളനത്തിൽ ഗ്ലോബൽ അലംനി വൈസ് പ്രസിഡണ്ട് അഷ്‌റഫ് വയലിൽ, ട്രഷറർ എം.എ. ഫൈസൽ, സെക്രട്ടറിമാരായ മുഫ്‌സിറ, നൗഫൽ ടി.എം, ടീച്ചർ കോഡിനേറ്റർ ഇർഷാദ, മീഡിയ കോഡിനേറ്റർ റീന ഗണേഷ്, സെക്രട്ടറി മുജീബ് ഇ.കെ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights: mukkam mamo college alumni meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here