കൈ കൊടുത്തത് സരിന്റെ മര്യാദ, കണ്ടത് കോണ്‍ഗ്രസിലെ കുട്ടിനേതാക്കളുടെ നിലവാരമില്ലായ്മ; സരിനെ പിന്തുണച്ച് പത്മജ
പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പ്രശംസിച്ച് പത്മജാ വേണുഗോപാല്‍. വിവാഹ വേദിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ കൈനീട്ടിയത് സരിന്റെ രാഷ്ട്രീയ മര്യാദയാണെന്നാണ് പത്മജയുടെ പ്രശംസ. എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന്റെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇതില്‍ തെളിയുന്നതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. (Padmaja venugopal supports Dr P sarin and slams Rahul Mamkoottathil)
രാഹുലിനേയും ഷാഫി പറമ്പിലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പത്മജയുടെ ഫേസ്ബുക്ക് കുറിപ്പ്. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അധിക്ഷേപിച്ചെന്ന് പത്മജ ആവര്‍ത്തിച്ചു. രാഷ്ട്രീയ വ്യത്യാസമുണ്ടാകാമെങ്കിലും സരിന്റെ മാന്യതയാണ് താന്‍ ഇവിടെ കാണുന്നതെന്നും പത്മജ ഫേസ്ബുക്കിലൂടെ പറഞ്ഞു.
പത്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ
സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍…
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്…
എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല..
പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്…( ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം )
പത്മജ വേണുഗോപാല്‍..
Story Highlights : Padmaja venugopal supports Dr P sarin and slams Rahul Mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here