Advertisement

‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ

November 3, 2024
Google News 2 minutes Read

ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നെന്ന് ശോഭ സുരേന്ദ്രൻ. മൂന്നുതവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ വ്യക്തമാക്കി. 9 വമ്പൻ സ്രാവുകളുമായി താൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ശോഭ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ബിജെപിയിൽ ചേരാൻ വന്ന് ചർച്ച തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് മാപ്പു പറയാൻ വന്ന ഇ പി ജയരാജനെതിരെയാണ് തന്റെ പോരാട്ടമെന്ന് ശോഭ വ്യക്തമാക്കി.

ആദ്യ തവണ കൂടിക്കാഴ്ച നടത്തിയത് നന്ദകുമാറിന്റെ വീട്ടിൽ. 4- 3 – 2023ൽ രണ്ടാംവട്ടം രാമനിലയത്തിൽ ഇ പി ജയരാജൻ തന്നെ കണ്ടു. 102 മുറിയിൽ ആയിരുന്നു ഇ പി. 101ൽ കെ രാധാകൃഷ്ണൻ. 107 റൂമിൽ ശോഭാ സുരേന്ദ്രൻ. താൻ റിസപ്ഷനിൽ കയറി വലത്തോട്ട് പോയി റൂമിൽ നിന്നുകൊണ്ട് ദല്ലാളിനെ വിളിച്ചു. രാധാകൃഷ്ണന്റെ മുറി മറികടന്ന് വേണം മുന്നോട്ടുപോകാൻ എന്ന് ആ സമയം ജയരാജൻ പറഞ്ഞു. ഗോവിന്ദൻ മാഷിൻറെ യാത്ര നടക്കുമ്പോഴായിരുന്നു കൂടിക്കാഴ്ചയെന്ന് ശോഭ പറഞ്ഞു.

Read Also: ‘കുഴൽപ്പണ കേസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; സതീശ് സിപിഐഎമ്മിന്റെ ടൂൾ’; ശോഭ സുരേന്ദ്രൻ

മൂന്നാമത്തെ കൂടിക്കാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു. ഡൽഹിയിൽ ഹോട്ടൽ ലളിതിലായിരുന്നു കൂടിക്കാഴ്ച. ഡൽഹിയിൽ വന്നശേഷം പിറ്റേദിവസം തന്നെ ഇ പി ബിജെപിയിൽ ചേരുമായിരുന്നുവെന്ന് ശോഭ വ്യക്തമാക്കി. താൻ നിലവാരമില്ലാത്ത ആളാണെങ്കിൽ ജയരാജൻ എന്തിനാണ് തന്നെ കാണാൻ വന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്തിനാണ് ഡൽഹിയിലേക്ക് ജയരാജൻ വന്നത്. ഇ പി ജയരാജന്റെ ഫോണിന്റെ ടവറും പരിശോധിച്ചാൽ മതിയെന്ന് ശോഭ പറയുന്നു. ‌

Story Highlights : Shobha Surendran says EP Jayarajan would have joined BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here