Advertisement

‘സുഹൃത്തിനോട് സംസാരിച്ചത് പൊലീസുകാര്‍ പോക്‌സോ കേസാക്കിയേക്കും, ഭീഷണിയുണ്ട്’; വിഡിയോ ഷൂട്ട് ചെയ്ത ശേഷം യുവാവ് പുഴയില്‍ ചാടിമരിച്ചു

November 3, 2024
Google News 3 minutes Read
young man killed himself after police threat

പോക്‌സോ കേസില്‍പ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. വയനാട് അഞ്ചുകുന്ന് മാങ്കാനി സ്വദേശി രതിന്റെ മൃതദേഹമാണ് പനമരം വെള്ളരിവയലിന് സമീപം കണ്ടെത്തിയത്. (young man killed himself after police threat)

പോക്‌സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിച്ചത് പൊലീസുകാര്‍ കണ്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് സെല്‍ഫി വിഡിയോയില്‍ പറഞ്ഞിരുന്നത്. താന്‍ ഇതുവരെ ആരൊക്കൊണ്ടും ഒരു മോശം അഭിപ്രായം പറയിപ്പിച്ചിട്ടില്ലെന്നും സുഹൃത്തിനോട് സംസാരിച്ചത് പൊലീസ് പോക്‌സോ കേസാക്കി മാറ്റിയെന്നും യുവാവ് വിഡിയോയില്‍ പറഞ്ഞിരുന്നു. ഇതില്‍ തനിക്ക് നല്ല വിഷമമുണ്ടെന്നും താന്‍ മരിക്കുമെന്നും യുവാവ് വിഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

Read Also: ‘അപ്പുറത്ത് തന്നെ കാണണമെന്ന് സരിനോട് ഷാഫി പറഞ്ഞത് ‘തഗ്ഗെന്ന്’ വി ടി ബെല്‍റാം; ഇത് ജോജുവിന് കിട്ടയതുപോലുള്ള മറുപടിയെന്ന് കുറിപ്പ്

വയനാട് പനമരം വെള്ളരിവയലിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ അഞ്ച് മണി മുതലാണ് കാണാതായത്. പുഴക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. മാങ്കാനി കോളനിയിലെ ബാലന്‍-ശാരദ ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുണ്ട്. സിഎച്ച് റസ്‌ക്യൂ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Story Highlights : young man killed himself after police threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here