Advertisement

‘നിലപാടിൽ മാറ്റമില്ല; സ്വാഗതം ചെയ്ത CPIMലെ നേതാക്കളോട് സ്നേഹം’; സന്ദീപ് വാര്യർ

November 4, 2024
Google News 2 minutes Read

നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് വാര്യർ. സ്വാഗതം ചെയ്ത സിപിഎമ്മിലെ നേതാക്കളോട് സ്നേഹം ഉണ്ടെന്ന് സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ വീട്ടിൽ വന്നാൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ ശൂന്യത മാത്രമാണുള്ളതെന്ന് സന്ദീപ് വാര്യർ‌ പറയുന്നു. മുതിർന്ന ആർഎസ്എസ് നേതാവ് ജയകുമാറുമായി അടുത്ത ബന്ധം. ജയകുമാർ ഗുരുതുല്യനാണെന്ന് സന്ദീപ് കൂട്ടിച്ചേർത്തു.

നിരന്തരം അവഗണിക്കപ്പെട്ടെന്നും മുതിർന്ന നേതാക്കളാരും തന്നെ ആശ്വസിപ്പിക്കാൻ എത്തിയില്ലെന്നും സന്ദീപ് വാര്യർ തുറന്നടിച്ചിരുന്നു. നേതൃത്വത്തോടുള്ള അതൃപ്തി എണ്ണിപ്പറഞ്ഞും പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും പ്രഖ്യാപിച്ചുിരുന്നു സന്ദീപ് വാര്യർ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ടേ, പാലക്കാട് ബിജെപിയ്ക്കുള്ളിൽ നീറിപ്പുകഞ്ഞ അസ്വസ്ഥതകളാണ് മറനീക്കി പുറത്തുവന്നത്. പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതൃത്വത്തിൽ നിന്ന് നേരിട്ട അവഗണനകൾ എണ്ണിപ്പറഞ്ഞ് സന്ദീപ് വാര്യർ പരസ്യമായെത്തിയിരുന്നു.

Read Also: അടച്ചിട്ട മുറിയിൽ ചർച്ച, സന്ദീപിനെ അനുനയിപ്പിക്കാൻ RSS -BJP നേതാക്കൾ വീട്ടിലെത്തി

പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സ കൃഷ്ണകുമാറിന് കടുത്ത വിമർശനം. നിരന്തരം അവഗണനകൾ നേരിട്ടെന്നും മുതിർന്ന നേതാക്കളാരും തന്നെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും വൈകാരികമായി സന്ദീപ് വാര്യർ തുറന്നുപറഞ്ഞു. അതേസമയം ബിജെപിയ്ക്ക് വിജയപ്രതീക്ഷയുള്ള പാലക്കാട്ടെ പ്രചാരണത്തിന് സന്ദീപ് വാര്യരുടെ നീക്കം മങ്ങലേൽപ്പിച്ചെന്ന പരാതി നേതാക്കൾക്കുണ്ട്. സന്ദീപിനെ അവഗണിക്കണമെന്നും കടുത്ത നടപടി വേണമെന്നും ബിജെപിയ്ക്കുള്ളിൽ ആവശ്യമുയരുന്നുണ്ട്.

Story Highlights : Sandeep Varier welcomes CPIM leaders for welcome him to party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here