Advertisement

പ്രശസ്ത നാടോടി ഗായിക ശാർദ സിന്‍ഹ അന്തരിച്ചു

November 5, 2024
Google News 2 minutes Read

പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ അന്തരിച്ചു. 72 വസാ യിരുന്നു. ദല്‍ഹി എയിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഒക്ടോബർ 27-നാണ് ശാർദയെ ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘ബീഹാർ കോകില’ എന്നറിയപ്പെടുന്ന ശാർദ സിൻഹ നാടോടി ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. ബീഹാറിൻ്റെ പരമ്പരാഗത സംഗീതം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

കെൽവാ കേ പാട് പർ ഉഗാലൻ സൂരജ് മാൽ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്‌ന കേ ഘട്ട് പർ എന്നിവയാണ് ശാർദയുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങൾ. 2018 ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

Story Highlights : Folk singer Sharda Sinha passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here