Advertisement

ലീഗ് മത്സ്യത്തൊഴിലാളികൾക്കൊപ്പം, മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

November 5, 2024
1 minute Read

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്. മുനമ്പത്ത് മുസ്ലിം ലീഗും യുഡിഎഫും മത്സ്യത്തൊഴിലാളികൾക്കൊപ്പം.പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി 24 നോട് പറഞ്ഞു.

പ്രശ്നപരിഹാരത്തിന് ലീഗ് മുൻകൈയ്യെടുക്കും. അവിടുത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കും. ഇതിനായി മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി 24 നോട് പറഞ്ഞു. അതേസമയം മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.

പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട്‌ ബിജെപിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പ്രകാശ് ജവഡേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സർക്കാർ സ്വീകരിക്കണം. കോടതിയിൽ വഖഫ് ഭൂമിയല്ല എന്ന നിലപാട് എടുക്കണം. കേന്ദ്ര വഖഫ് നിയമം പാസായാൽ പിന്നാലെ ചർച്ച് നിയമം വരും.

കേന്ദ്ര വഖഫ് നിയമത്തിൽ പ്രശ്നങ്ങളുണ്ട്. കേന്ദ്ര അനുമതി വാങ്ങിയാലും കെ റെയിൽ കൊണ്ടു വരാൻ അനുവദിക്കില്ല. കെ റെയിൽ കേരളത്തിൻ്റെ ഭൂപ്രകൃതിക്ക് എതിരാണ്. ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വി. ഡി സതീശൻ പറഞ്ഞു.

Story Highlights : Muslim League on Munambam waqf issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top