‘ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ല; നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകണം’; രാജ്‌മോഹൻ ഉണ്ണിത്താൻ
കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു പോകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആൾ ആണെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് ആരു വന്നു, വന്നില്ല എന്നത് പ്രശനം അല്ല. രാഹുലിനും ഷാഫിക്കുംമുരളിക്കും ഓരോ നിലപാട് ഉണ്ടാകും. പല വാർത്തമാനങ്ങൾ ഉണ്ടാകും പലർക്കും എതിരാകും. എന്നാൽ ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Read Also: ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’; സന്ദീപ് വാര്യർ
വാൾ എടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് ആണെന്ന ധാരണ വേണ്ട. തുമ്മിയാൽ തെറിക്കുന്ന മുക്ക് തെറിച്ചു പോകട്ടെയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞു കോൺഗ്രസസിലെ തെറ്റായ പലതും തുറന്നു പറയുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. നടക്കുന്ന കാര്യങ്ങളിൽ വിശദമായ ചർച്ച വേണം. ഇപ്പോൾ പറയാത്തത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നത് കൊണ്ട്. പാർട്ടിക്ക് പോറലേൽപ്പിക്കുന്നത് ആയിരിക്കില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Story Highlights : Rajmohan Unnithan criticises K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here