Advertisement

സന്ദീപ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് സി. കൃഷ്ണകുമാർ; ചായ ഒരു മോശം കാര്യമല്ലെന്ന് സന്ദീപിന്റെ മറുപടി

November 5, 2024
Google News 2 minutes Read

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി. ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

കെ പി മണികണ്ഠന്റെ ആരോപണത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. 2006 നു ശേഷം പാർട്ടി പ്രവർത്തനത്തിൽ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാർ പറഞ്ഞു. 19 കൊല്ലത്തിനു മുൻപ് പാർട്ടിയിൽ നിന്നും മാറിനിന്ന യാളുടെ ആരോപണങ്ങൾക്ക് എന്തു മറുപടി പറയാനാണെന്നും കൃഷ്ണകുമാർ ചോദിച്ചു.

Read Also: ‘കൃഷ്ണകുമാർ പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ നടത്തുന്നു’; പാലക്കാട് BJP മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

അതേസമയം കൃഷ്ണകുമാറിന്റെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പരാമർശത്തിന് മറുപടിയുമായി സന്ദീപ് വാര്യർ രം​ഗത്തെത്തി. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ‌ചായക്കടക്കാരനും ഒട്ടും മോശമല്ല. താൻ ഇപ്പോൾ ചായ കുടിക്കാൻ പോവുകയാണെന്ന് സന്ദീപ് പരിഹസിച്ചു. നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്ന് സന്ദീപ് മറുപടി നൽകി.

Story Highlights : Sandeep Varier reply to C Krishnakumar’s teacup remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here