‘മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, ബിജെപിക്ക് സർക്കാർ അവസരമൊരുക്കുന്നു’: വി ഡി സതീശൻ

മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം. സർക്കാർ ബിജെപിക്ക് അവസരമൊരുക്കുന്നു. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എന്തിനാണ് വഖഫ് ബോർഡ് ചെയർമാൻ ഈ ഭൂമിയുടെ കാര്യത്തിൽ വാശിപിടിക്കുന്നതെന്നും മുസ്ലീം ലീഗിനും മുസ്ലീം സംഘടനകൾക്കും ഒന്നും ഇല്ലാത്ത വാശി വഖഫ് ബോർഡിന് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനമ്പത്ത് ബിജെപിയുടെ വർത്തമാനത്തിന് വഖഫ് ബോർഡ് ചെയർമാൻ പിൻബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.
സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സർക്കാർ പറയുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ വഖഫ് ബിൽ പാസായാൽ ഒന്നും മുനമ്പത്തെ പ്രശ്നം തീരില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് വിഷയത്തിൽ വില്ലൻ വഖഫ് ബോർഡും സംസ്ഥാന സർക്കാരും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് ബോർഡ് അനാവശ്യ പ്രശ്നം ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സർവ്വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടക്കുന്നു. പഠിച്ചിട്ട് യോഗം വിളിക്കട്ടെ. സംസ്ഥാന വഖഫ് ബോർഡ് ഉണ്ടാക്കിയ നിയമപ്രശ്നമാണ് മുനമ്പത്തേതെന്നും വഖഫ് ബോർഡും സംസ്ഥാന സർക്കാരും പിൻമാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Story Highlights : vd satheesan against govt on munambam issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here