Advertisement

പാലക്കാട് ഹോട്ടലിലെ പൊലീസ് റെയ്ഡ്; കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്

November 6, 2024
Google News 2 minutes Read

പാലക്കാാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് തുടങ്ങും. കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രം​ഗത്തെത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺ​ഗ്രസ് നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന ഹോട്ടലിലെ മുറികളിൽ റെയ്ഡ് നടത്തിയത്.

പൊലീസ് ആദ്യം പറഞ്ഞത് രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയെന്നാണ്. എന്നാൽ എഎസ്പി പറഞ്ഞത് സ്വഭാവികമായ പരിശോധനയാണ് നടത്തിയതെന്നാണ്. ​പരിശോധനയ്ക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ വാദം. എന്നാൽ കള്ളപ്പണം എത്തിച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കി പൊലീസ് പരിശോധന അട്ടിമറിച്ചെന്നുമാണ് ബിജെപിയും സിപിഐഎമ്മും ഉന്നയിക്കുന്ന ആരോപണം.

Read Also: ‘സമഗ്രമായ അന്വേഷണം വേണം; പരിശോധന അട്ടിമറിച്ചു; ഷാഫി മാധ്യമപ്രവർത്തകരെ ആക്രമിച്ചു’; എഎ റഹീം

സംഭവത്തിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പരാതി നൽകും. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്കുണമാർ അറിയിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

Story Highlights : Congress to protest in Palakkad hotel raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here