ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ
ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമില രാജ്ഞിയുടെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
നെഞ്ചിലെ അണുബാധയെത്തുടർന്ന് രാജ്ഞി പങ്കെടുക്കേണ്ടതായ നിരവധി പരിപാടികൾ ഇതിനോടകം റദ്ദാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച ചാൾസ് രാജാവ് ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്, പാരാലിമ്പിക് അത്‌ലറ്റുകൾക്കുള്ള ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്വീകരണവും രാജ്ഞിക്ക് നഷ്ടമാകും.
Read Also: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു, ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകം
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സമോവയിൽ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന് ചാൾസ് രാജാവിനോപ്പം രാജ്ഞിയും എത്തിയിരുന്നു. ശേഷമാണ് ഒക്ടോബര്‍ 27 ന് ഇരുവരും സുഖ ചികിത്സയ്ക്കായി ബംഗളൂരുവിൽ രഹസ്യമായി എത്തിയത്. സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലെ സുഖ ചികിത്സയ്ക്ക് ശേഷം ഇരുവരും ഒക്ടോബര്‍ 30 ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങി. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജാവായ ചാള്‍സ്, കിരീടധാരണത്തിന് ശേഷം നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു ഇത്.
Story Highlights : Queen Camilla cancels events due to chest infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here