Advertisement

‘സന്ദീപ് വാര്യർക്ക് വരാം, കോൺഗ്രസും ബിജെപിയും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യും’; ടി.പി രാമകൃഷ്ണൻ

November 6, 2024
Google News 1 minute Read

കോൺഗ്രസും ബിജെപിയും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടതു രാഷ്ട്രീയനിലപാടും നയവും സ്വീകരിച്ചാൽ സന്ദീപ് വാര്യർക്കും എൽഡിഎഫിലേക്ക് സ്വാഗതം. കോൺഗ്രസ്‌, ബിജെപി അണികളിൽ വലിയൊരു വിഭാഗം എൽഡിഎഫിന് നു വോട്ട് ചെയ്യുമെന്നും ടി.പി രാമകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ നേട്ടം ഉണ്ടാക്കും. എൽഡിഎഫിനു ഒപ്പം വരുന്ന ആരും അനാഥരാകില്ല. നല്ല രാഷ്ട്രീയ പ്രവർത്തനം ബിജെപിയിലും കോൺഗ്രസിലും ഇപ്പോൾ സാധ്യമല്ല.മറ്റു പാർട്ടിയിൽ നിന്നും വരുന്നവർക്ക് സ്ഥാനം നൽകുന്നതിൽ സിപിഐഎം പ്രവർത്തകർക്ക് പരാതി ഇല്ല. പാർലിമെന്ററി സ്ഥാനത്തെക്കാൾ പാർട്ടി സ്ഥാനങ്ങൾ ആണ് പ്രധാനം. പുറത്തു നിന്നും വരുന്നവർക്ക് ഉടൻ പാർട്ടിയിൽ വലിയ സ്ഥാനം നൽകുന്നില്ല എന്നത് സഖാക്കൾക്കു അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്‌ മോഹൻ ഉണ്ണിത്താൽ പറഞ്ഞത് കെ മുരളീധരനെതിരായാണ്. മുരളി പാലക്കാട്‌ പ്രചാരണത്തിനു പോയാൽ നേരത്തെ പറഞ്ഞത് എല്ലാം പിൻവലിക്കേണ്ടി വരും. തൃശൂരിൽ കെ മുരളീധരനെ കോൺഗ്രസ്‌ വോട്ട് മറിച്ചു തോൽപിച്ചതാണ്. കോൺഗ്രസിൽ ആത്മാർഥമായി തുടരാൻ മുരളിക്കു ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : TP Ramakrishnan welcomes Sandeep Varier to CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here