Advertisement

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു, സ്വിങ് സ്‌റ്റേറ്റുകളിലും ട്രംപിന്റെ മുന്നേറ്റം

November 6, 2024
Google News 1 minute Read
trump

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന. നിലവിലെ സാഹചര്യമനുസരിച്ച് സ്വിങ് സ്‌റ്റേറ്റുകള്‍ മൂന്നെണ്ണം ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത കമല ഹാരിസിനുള്ളു. എന്നാല്‍ ഈ സ്റ്റേറ്റുകളിലധികവും ട്രംപിന്റെ മുന്നേറ്റത്തിനാണ് സാക്ഷിയാകുന്നത്.

പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ. ട്രംപ് നിലവില്‍ത്തന്നെ 267 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി ഏതാനും ഇലക്ടറല്‍ വോട്ടുകള്‍ കൂടി കിട്ടിയാല്‍ അദ്ദേഹം വിജയിക്കും. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്‌റ്റേറ്റുകളില്‍ നിന്ന് ഈ വോട്ടുകള്‍ നേടാനായാല്‍ ട്രംപിന് ജയമുറപ്പിക്കാം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണ് മുന്നില്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പരമ്പരാഗതമായി മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളില്‍ പോലും ട്രംപ് വലിയ മുന്നേറ്റം നടത്തുന്നതായാണ് നിലവില്‍ കാണാനാകുന്നത്.

Read Also: ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ

നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, സൗത്ത് കരോലിന, ഫ്‌ളോറിഡ, അലബാമ, ഇന്ത്യാന, യൂട്ട, നോര്‍ത്ത് ഡക്കോട്ട, ഐഡഹോ എന്നിവിടങ്ങളില്‍ ട്രംപിന്റെ മുന്നേറ്റമുണ്ടായി. വെസ്റ്റ് വെര്‍ജീനിയ, അര്‍ക്കന്‍സോ, മിസൗറി, മിസിസിപ്പി, കെന്റകി, അയോ, സൗത്ത് ഡക്കോട്ട, വയോമിങ്, ടെക്‌സസ്, നെബ്രാസ്‌ക, ഒഹായോ, മൊണ്ടാന, കന്‍സാസ് എന്നിവിടങ്ങളിലും ട്രംപ് പ്രഭാവമുണ്ട്.

കാലിഫോര്‍ണിയ, വാഷിങ്ടണ്‍, ഓറിഗണ്‍, ഇല്ലിനോയി, കണക്ടികട്ട്, മെരിലാന്റ്, മസാചുസെറ്റ്‌സ്, ന്യൂമെക്‌സിക്കോ, ന്യൂയോര്‍ക്ക്, കൊളംബിയ, മിനസോട്ട, ഹവായി, റോഡ് ഐലന്റ്, വെര്‍മൗണ്ട്, ഡെലവേര്‍, ന്യൂജേഴ്‌സി, കൊളറാഡോ, ന്യൂഹാംഷെയര്‍, വെര്‍ജീനിയ, എന്നിവിടങ്ങളില്‍ കമലയ്ക്കാണ് മേല്‍ക്കൈ.

Story Highlights : US Election Results : Donald Trump leads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here