Advertisement

പാലക്കാട്ടെ ‘ട്രോളി ബാഗ് ’എയറില്‍, ‘ദാറ്റ് അവസ്ഥ’ എന്ന് ബൽറാം, ‘അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ’ എന്ന് റഹീം

November 6, 2024
Google News 2 minutes Read

ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ പൊലീസ് പരിശോധന നടത്തിയത് വലിയ രാഷ്ട്രിയ വിവാദങ്ങള്‍ക്കാണ് ഇടയായത്. വിഷയത്തിൽ എ.എ റഹീമിനെ ട്രോളി കോൺഗ്രസ് നേതാവ് വി.ടി ബല്‍റാം ആദ്യം രംഗത്ത് എത്തി. റെയ്ഡ് നടന്ന ഹോട്ടലിന് താഴെ ഉറക്കക്ഷീണത്തോടെ ഇരിക്കുന്ന റഹീമിന്‍റെ ചിത്രം പങ്കുവച്ചാണ് വി.ടി ബല്‍റാം പോസ്റ്റ് ഇട്ടിരിക്കുന്നത്.

റഹീം താടിക്ക് കൈകൊടുത്തിരിക്കുന്ന ചിത്രമാണ് ബല്‍റാം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ദാറ്റ് അവസ്ഥ എന്ന കുറിപ്പിനൊപ്പമായിരുന്നു ഇത്. ഏതാനും മിനിറ്റുകള്‍ക്കുശേഷം റഹീമിന്റെ മറുപടിയെത്തി. ഹലോ വി ടി ബല്‍റാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ? എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.

ഏതാനും മിനിറ്റുകൾക്കുശേഷം ഇതിന് ബൽറാമിന്‍റെ മറുപടി വന്നു. ‘ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതൽ. സഖാവ്‌ നീതു നീതു ജോൺസണന്റെ ഈ സ്നേഹത്തിന്‌ മുന്നിൽ എനിക്ക്‌ വാക്കുകളില്ല.’ എന്നായിരുന്നു റഹീമിന്‍റെ എ.ഐ നിർമിത ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.

Story Highlights : V T Balram Against A A Rahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here