എ.സി.സി.എ: ഇലാൻസിൽ 1,600 കടന്ന് വിജയം, ഇന്ത്യയിൽ ഇതാദ്യം

രാജ്യത്ത കൊമേഴ്സ് പരിശീലനരംഗത്ത് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരിശീലന കേന്ദ്രമായ ‘ഇലാൻസ്’. 2024 സെപ്റ്റംബറിൽ നടന്ന എ.സി.സി.എ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ്) പരീക്ഷയിൽ 1,500 ലധികം വിദ്യാർത്ഥികൾക്ക് വിജയം സമ്മാനിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കൊമേഴ്സ് പരിശീലന രംഗത്ത് ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു പരിശീലനകേന്ദ്രത്തിൽ നിന്ന് ഇത്രയധികം വിദ്യാർത്ഥികൾ ഒരുമിച്ച് വിജയികളാവുന്നത്.
ഇതോടെ കോമേഴ്സ് വിഷയങ്ങളിൽ മികച്ച പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽതന്നെ ഏറ്റവും മുൻപന്തിയിൽ എത്തിയിരിക്കുകയാണ് ‘ഇലാൻസ്’. ഉന്നത വിദ്യാഭ്യാസരംഗത്ത് വൻതോതിലുള്ള മത്സരം നടക്കുന്ന ഈ കാലത്ത് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള കോമേഴ്സ് വിഷയങ്ങളിൽ മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചതെന്നും അതിന്‍റെ പ്രവർത്തനം കൂടുതൽ മികവോടെ മന്നോട്ട് കൊണ്ടുപോവാനുള്ള ഉത്തരവാദിത്തമാണ് ഈ നേട്ടം വഴി വന്നുചേർന്നിരിക്കുന്നതെന്നും ‘ഇലാൻസ്’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു.
നിലവിൽ കോമേഴ്സ് വിഷയങ്ങളിലെ കൂടുതൽ സാധ്യതകളും തൊഴിലവസരങ്ങളും കണ്ടെത്തുകവഴി 24 രാജ്യങ്ങളിലെ 13,000 ലധികം വിദ്യാർത്ഥികൾക്ക് മികച്ച ഉയർന്ന ജോലിലഭ്യമാക്കുകയും ചെയ്തുകൊണ്ടാണ് അതിന്‍റെ ജൈത്രയാത്ര തുടരുന്നത്. കോഴിക്കോട്, കൊച്ചി, മുംബൈ, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ കാമ്പസുകളുള്ള ‘ഇലാൻസ്’ നിർമ്മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയടക്കമുള്ള പുത്തൻ ആശയങ്ങളടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇതിന്‍റെ ഭാഗമായി ആവിഷ്കരിച്ച ‘സ്റ്റഡി പ്ലാനർ’, 24 മണിക്കൂറും ആശ്രയിക്കാവുന്ന ‘ഇലാൻറ്’ എന്ന ‘ആർട്ടിഫിഷ്യൽ മെന്‍റർ’ന്‍റെ സേവനം, 24 ലധികം രാഷ്ട്രങ്ങളിലുള്ള ‘ഇലാൻസ്’ വിദ്യാർത്ഥികൾക്ക് പരസ്പരം ബന്ധപ്പെടാനും ആശയങ്ങൾ കൈമാറാനും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനുമുള്ള ‘സ്റ്റഡി ബഡി’ എന്ന ആപ്പ് തുടങ്ങിയവയുടെയെല്ലാം ഫലങ്ങളാണ് ഇപ്പോൾ കൈവന്നിരിക്കുന്ന ചരിത്ര വിജയമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന പരീഷകളിൽ 13 വിഷയങ്ങളിലായി 1100 ലധികം പരീക്ഷാഫലങ്ങളിൽ ഉയർന്ന മാർക്കുകളുമായി ഇവിടെയുള്ള വിദ്യാർത്ഥികൾ മുന്നിലെത്തിയിരുന്നു. ഇലാൻസ് 2023 ൽ അഖിലേന്ത്യതലത്തിൽ ഒമ്പത് വിഷയങ്ങളിൽ അഞ്ചെണ്ണത്തിലും ഒന്നാംറാങ്കുകൾ നേടിയിരുന്നു. 2018 ൽ 22 വിദ്യാർത്ഥികളുമായി കോഴിക്കോട് പ്രവർത്തനം തുടങ്ങിയ ‘ഇലാൻസ്’ നിലവിൽ 20,000 ലധികം കൊമേഴ്സ് പ്രൊഫഷണലുകളെ സൃഷ്ടിച്ച് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞിട്ടുണ്ട്.
Story Highlights : ACCA exam 1,600-cross victory in Elance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here