Advertisement

ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ നേടി ‘ഇലാൻസ്​’ വിദ്യാർത്ഥികൾ

November 12, 2024
Google News 3 minutes Read
elance

എ.സി.സി.എ (അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ട്‌സ്) പരീക്ഷയില്‍ ദേശീയതലത്തില്‍ തുടര്‍ച്ചയായി മികച്ച റാങ്കുകള്‍ കരസ്ഥമാക്കി കോഴിക്കോട്ടെ പ്രമുഖ കോമേഴ്‌സ് പരിശീലന കേന്ദ്രമായ ‘ഇലാന്‍സ് ‘. ഇക്കഴിഞ്ഞ സെപ്തംബറില്‍ നടന്ന എ.സി.സി.എ പരീക്ഷയിലാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികര്‍ ഒന്നും രണ്ടും ആള്‍ ഇന്ത്യാ റാങ്കുകള്‍ നേടിയിരിക്കുന്നത്.

നാദാപുരം തൂണേരിയിലെ പി.കെ. മുഹമ്മദ് ഹനീഫസമീറ ദമ്പതികളുടെ മകളായ പി.കെ. ഫാത്തിമത്ത് സൈഫ എ.സി.സി.എ പെര്‍ഫോമന്‍സ് മാനേജ്‌മെന്റില്‍ ഒന്നാം റാങ്കും കോഴിക്കോട് കോവൂര്‍ സ്വദേശിയും പി.ടി. ജോണി ജെസ്സി ആന്‍ഡ്രൂസ് ദമ്പതികളുടെ മകനുമായ ആഡ്രൂസ് ജോണി അഡ്വാന്‍സ്ഡ് ഓഡിറ്റ് ആന്റ് അഷ്വറന്‍സില്‍ രണ്ടാം റാങ്കും നേടിയാണ് ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്.

2024 മാര്‍ച്ചിലും 2023 ഡിസംബറിലും നടന്ന പരീക്ഷകളിലും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ 1000 പ്ലസ് പാസ് വിജയത്തിന് അര്‍ഹരായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന ACCA പരീക്ഷകളില്‍ 34 വേള്‍ഡ് റാങ്കുകളും 62 നാഷണല്‍ റാങ്കുകളും നേടിയ ‘ഇലാന്‍സ്’ നേരത്തെതന്നെ ഒമ്പത് വിഷയങ്ങളില്‍ അഞ്ചിലും അഖിലേന്ത്യാതലത്തില്‍ റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞതവണ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ 200പ്ലസ്, ടാക്‌സേഷന്‍, ഫിനന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ്, അഡ്‌വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നി വിഷയങ്ങളില്‍ 100പ്ലസ് വിജയം നേടിയ ഇലാന്‍സ് 2023ല്‍ അഖിലേന്ത്യതലത്തില്‍ ഒമ്പത് വിഷയങ്ങളില്‍ അഞ്ചെണ്ണത്തിലും ഒന്നാം റാങ്കുകള്‍ നേടിയിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങള്‍ക്ക് ACCA നല്‍കിവരുന്നതും, ഇന്ത്യയില്‍ അപൂര്‍വ്വം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് മാത്രം ലഭിച്ചതുമായ ‘പ്ലാറ്റിനം അപ്രൂവല്‍’ കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന് നിലവില്‍ കോഴിക്കോട്, കൊച്ചി, മുംബൈ, ന്യൂഡല്‍ഹി, യു.എ.ഇ എന്നിവിടങ്ങളില്‍ കാമ്പസുകളുണ്ട്.

കൊമേഴ്‌സ് പരിശീലന രംഗത്ത് ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെകൂടി സഹായത്തോടെ നടപ്പാക്കിയ പുത്തന്‍ ആശയങ്ങളായ പദ്ധതികളൊടൊപ്പം ഒന്നര പതിറ്റാണ്ട് കാലത്തെ അധ്യാപന പരിചയമുള്ളവരും ACCA വേള്‍ഡ് റാങ്ക് ഹോള്‍ഡര്‍മാരുമാരായ ഫാക്കല്‍ട്ടികളും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനവും ചേര്‍ന്ന് ലഭ്യമാക്കിയതാണ് ഈ നേട്ടങ്ങളെന്ന് ‘ഇലാന്‍സ്?’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു.

റാങ്ക് ജേതാക്കളായ ഫാത്തിമത്ത് സൈഫയെയും ആഡ്രൂസ് ജോണിയെയും അഭിനന്ദിക്കുന്നതിനായി കോഴിക്കോട് കാമ്പസില്‍ നടന്ന ചടങ്ങില്‍ ‘ഇലാന്‍സ്’ ഓപ്പറേഷണല്‍ മേധാവി കെ.എസ്. മിഥുന്‍ അധ്യക്ഷതവഹിച്ചു. ഫാക്കല്‍ട്ടികളായ പ്രിന്‍സ് ഫ്രാന്‍സിസ് , അലന്‍ ബിജു എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. റാങ്ക് ജേതാക്കള്‍ക്ക് പുറമെ രക്ഷകര്‍ത്താകളും സംസാരിച്ചു. അശ്വന്‍ വി. സംഗീത് സ്വാഗതവും രാഹുല്‍ എന്‍.കെ നന്ദിയും പറഞ്ഞു.

Story Highlights : The students of ‘ELANCE’ consistently achieved top ranks at the national level

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here