‘ഞാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍, കുറച്ച് ദൂരം പോയി, പിന്നീട് മാറി കയറി’: രാഹുല്‍ മാങ്കൂട്ടത്തില്‍

ഹോട്ടലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. കുറച്ചുദൂരം ആ വണ്ടിയില്‍ പോയെന്നും ശേഷം പാലക്കാട് പ്രസ് ക്ലബ്ബിന് സമീപം ഇറങ്ങി, അവിടുന്ന് തന്റെ കാറില്‍ കയറി KR Tower ന് സമീപം ഇറങ്ങിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
അവിടെ നിന്ന് ബാഗ് സുഹൃത്തിന്റെ കാറില്‍ കയറ്റി കോഴിക്കോട്ടേക്ക് പോവുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. തന്റെ വണ്ടി സര്‍വീസിന് കൊടുക്കാന്‍ വേണ്ടി ഈ സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്നും വണ്ടി പിറ്റേ ദിവസം ടൊയോട്ടൊയുടെ ഷോറൂമില്‍ സര്‍വീസിന് കൊടുത്തുവെന്നും രാഹുല്‍ വിശദീകരിച്ചു. കോഴിക്കോട് അസ്മ ടവറിലേക്ക് സുഹൃത്തിന്റെ കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുല്‍ പുറത്തുവിട്ടു. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന് പോയത് ബാഗുകള്‍ കയറ്റിയ കാറിലല്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. രാഹുല്‍ പോയത് ഗ്രെ കളര്‍ ഇന്നോവയിലാണെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. രണ്ടു ബാഗും കയറ്റിയ ഇന്നോവ കാര്‍ രാഹുല്‍ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലായാണ് സഞ്ചരിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ടായിരുന്നു. ഇതിലാണിപ്പോള്‍ രാഹുലിന്റെ വിശദീകരണം വന്നിരിക്കുന്നത്.
Story Highlights : Rahul Mamkootathil clarifies he went out of hotel in Shafi Parambil’s car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here