Advertisement

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവ്

November 8, 2024
Google News 2 minutes Read

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയമായ വിജയമെന്ന് പരാതിക്കാരനായ അജയ് ജ്യുവൽ കുര്യാക്കോസ് പറഞ്ഞു.

കേസ് തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളിയാണ് തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്.

Read Also: ‘പാലക്കാട്‌ കള്ളപ്പണം എത്തിയിട്ടുണ്ട്, കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം’: ഇ.എൻ സുരേഷ് ബാബു

വാദി ഭാഗത്ത്തിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നുയ. ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയിരുന്നു. ഭരണ സ്വാധീനത്തിന് വഴങ്ങിയാണ് അന്വേഷണസംഘം കേസ് കൊണ്ടുപോയതെന്ന് അജയ് ജ്യുവൽ കുര്യാക്കോസ് പറഞ്ഞു. മർദനം മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കാണെന്ന് ഗൺമാൻമാർ ക്രൈബ്രാഞ്ചിന് മൊഴി നൽകിയത്. തങ്ങളുടെ ജോലിയാണ്, അതിൻറെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവർ മൊഴി നൽകിയിരുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണിൽ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കം വളഞ്ഞിട്ട് മർദ്ദിച്ചത്.

Story Highlights : Court order to further investigation in CM gunman beating up Youth Congress workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here