‘പി പി ദിവ്യക്കെതിരായ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകും’; കെ സുധാകരൻ
പി പി ദിവ്യക്കെതിരായ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പൊലീസ് അന്വേഷിച്ചാൽ കൃത്യമായ അന്വേഷണം നടക്കില്ല. പൊലീസ് അറിവോടെയാണ് ദിവ്യ ഒളിവിൽ പോയത്.
ജാമ്യം കൊടുത്തത് ദിവ്യ നിരപരാധിയായത് കൊണ്ടാണെന്ന് ആരും കരുതേണ്ട. ആ ജാമ്യത്തിൽ ദിവ്യക്ക് എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുന്നവർ തലയ്ക്കു സുഖമില്ലാത്തവരാണ്. ജാമ്യം കിട്ടിയതുകൊണ്ട് അവർ കുറ്റത്തിൽനിന്ന് മോചിതയാകില്ലെന്നും K സുധാകരൻ പറഞ്ഞു.
ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഐഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരൻ വിമര്‍ശിക്കുന്നു.
അതേസമയം എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പിപി ദിവ്യ പറഞ്ഞു. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ആദ്യ പ്രതികരണം വന്നത്. തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്.
എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ തൻ്റേയും ആഗ്രഹം സത്യംതെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ ദിവ്യ വീട്ടിലേക്ക് മടങ്ങി.
Story Highlights : K Sudhakaran Against P P Divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here