Advertisement

മകന്റെ വിവാഹം കണ്ട് വികാരാധീനനായി നെപ്പോളിയൻ, അമ്മയുടെ സഹായത്തോടെ താലിചാർത്തി ധനൂഷ്

November 8, 2024
Google News 1 minute Read

മലയാള ചിത്രം ദേവാസുരം അടക്കമുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നെപ്പോളിയൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകൻ ധനൂഷിന്റെ വിവാഹം നടന്നത്. മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷ് അമ്മയുടെ സഹായത്തോടെയാണ് അക്ഷയയുടെ കഴുത്തിൽ താലികെട്ടിയത്. ജപ്പാനിൽ വച്ചായിരുന്നു വിവാഹം നടന്നത്. തിരുനെൽവേലി ജില്ലയിലെ മൂലക്കരപ്പട്ടി എന്ന ഗ്രാമത്തിലെ അക്ഷയയെയാണ് വധു.

കാർത്തി, ശരത്കുമാർ, രാധിക ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി അടക്കമുള്ള നിരവധി താരങ്ങൾ ധനൂഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയിരുന്നു.നടൻ ശിവകാർത്തികേയൻ ദമ്പതികളെ വീഡിയോ കോളിലൂടെ ആശംസയറിയിച്ചു.ജപ്പാനിലാണ് ചടങ്ങ് നടന്നതെങ്കിലും ഹൽദി, മെഹന്ദി, സംഗീത് അടക്കമുള്ള ആഘോഷങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു.

സംഗീത് നൈറ്റിൽ സിനിമാ താരങ്ങളും ചുവടുവച്ചു.കുടുംബത്തിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് നെപ്പോളിയൻ. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു.മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു.

Story Highlights : Napoleon son Dhanoosh Marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here