Advertisement

കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

November 8, 2024
Google News 2 minutes Read
orange alert in karamana river

കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന്‍. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കരമന നദിക്കരയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കരമന നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. (orange alert in karamana river)

കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് വീടിന്റെ ഒരുവശം ഇടിഞ്ഞ് വീണു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇടിഞ്ഞു വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പത്തനംതിട്ട തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിയുടെ മതില്‍ക്കെട്ട് ഇടിഞ്ഞു. കോഴിക്കോട് കായണ്ണയില്‍ ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീകള്‍ക്ക് പരുക്കേറ്റത്.

Read Also: പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം, തായ്വാന്‍ വിഷയം, സാമ്പത്തിക ബന്ധം; ട്രംപിന്റെ രണ്ടാം വരവില്‍ ചൈന നടത്തുന്നത് വന്‍ തയാറെടുപ്പുകളെന്ന് റിപ്പോര്‍ട്ട്

ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയില്‍ തിരുവല്ല തീപ്പനിയില്‍ വെള്ളക്കെട്ടില്‍ വീട്ടില്‍ ഒറ്റപ്പെട്ട വീട്ടമ്മയെ രക്ഷിച്ചു ഫയര്‍ഫോഴ്‌സ്. വെള്ളത്തില്‍ അകപ്പെട്ടു പോയ പൊന്നമ്മ ഡാനിയേലിനെയാണ് രക്ഷിച്ചത്. ഉച്ച മുതല്‍ ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

Story Highlights : orange alert in karamana river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here