സ്കോഡ കൈലാക് എസ്യുവി ഇന്ത്യയിൽ അവതരിപ്പിച്ചു; വില 7.89 ലക്ഷം
സ്കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്യുവി കൈലാക് ഇന്ത്യയിൽ അവതരിപ്പിച്ചു. 7.89 ലക്ഷം രൂപക്കാണ് വാഹനം വിപണിയിലെത്തുന്നത്. ഡിസംബർ രണ്ടു മുതലാണ് കൈലാക്കിന്റെ ബുക്കിങ് ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി 27 മുതൽ വാഹനം ഡെലിവറി ചെയത് തുടങ്ങും. ഒരു ലക്ഷത്തിലേറെ വിൽപനയെന്ന നേട്ടം ഉണ്ടാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.
മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ആകെ രണ്ടു ലക്ഷത്തോളം അപേക്ഷകളിൽ നിന്നാണ് കൈലാക് എന്ന പേര് സ്കോഡ തെരഞ്ഞെടുത്തത്. ഫോക്സ്വാഗൺ-സ്കോഡ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത MBQ A0 IN പ്ലാറ്റ്ഫോമിലാണ് പുതിയ എസ്യുവി എത്തുന്നത്. കുഷാഖിനോട് സാമ്യതയുള്ള ഇന്റീരിയറും ഫീച്ചറുകളുമാണ് കൈലാകിന്.
സ്കോഡ കൈലാക് എസ്യുവിക്ക് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ എത്തുന്ന വാഹനത്തിന്റെ ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിഞ്ഞേക്കും. ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്സി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ISOFIX ചൈൽഡ് സീറ്റ് മൗണ്ട്സ് എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ഡാഷ്ബോർഡ് ലേ ഔട്ടും സൈഡ് വെറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ പാനലുകൾ, ടു സ്പോക് സ്റ്റിയറിങ്,8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച് സ്ക്രീൻ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. ബൂട്ട് സ്പേസിന്റെ കാര്യത്തിലും കൈലാഖ് ഒട്ടും പിന്നിലല്ല. 446 ലീറ്ററാണ് കൈലാഖിന്റെ ബൂട്ട്സ്പേസ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എസ്യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൈലാക് വിപണിയിലെത്തിക്കുന്നത്.
Story Highlights : Skoda Kylaq Launched, Prices Start From Rs 7.89 Lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here