രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്
രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം തെറ്റി പെയ്ത കനത്ത മഴ വിളവെടുപ്പ് വൈകിച്ചു . മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞു.(Onion prices soar in India)
65 രൂപ കിലോ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ അത് 63 രൂപയായിരുന്നു. നാസിക്കിൽ നിന്ന് ഉള്ളിക്ക് കേരളത്തിൽ എത്തുമ്പോൾ പിന്നെയും വില കൂടും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉള്ളി വിലകൂടിയപ്പോൾ കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചിരുന്നു. പിന്നാലെ വലിയ കർഷക പ്രതിഷേധമാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏതായാലും അത്തരം നീക്കങ്ങൾ ഒന്നും കേന്ദ്രസർക്കാർ നടത്തുന്നില്ല.
Story Highlights : Onion prices soar in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here