ഉള്ളി വില കരയിക്കുന്നു; കിലോയ്ക്ക് 80 രൂപ

രാജ്യത്തെ ഉള്ളി വില കുതിക്കുന്നു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഉള്ളിയുടെ ഏറ്റവും ഉയർന്ന വില 80 രൂപയിലെത്തി.  കാലവർഷം ശക്തിപ്പെട്ടതിനെ തുടർന്ന് വിളവെടുപ്പ് മോശമായതാണ് ഉള്ളി വില കുതിക്കാൻ കാരണമായത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഉള്ളി ഉത്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുളളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം ശരാശരി ആറുമുതൽ ആറര ക്വിന്റൽ വരെയായിരുന്നു ഉള്ളിയുടെ ഉത്പാദനം.

ഉള്ളി വില ഉയർന്നതിനെ തുടർന്ന് കയറ്റുമതി നിയന്ത്രിക്കാനുള്ള ഉപാധികൾ സ്വീകരിച്ചതായും കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി വിറ്റഴിക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ കരുതൽ ശേഖരത്തിൽ നിന്ന് 16000 ടൺ ഉള്ളി ഇതിനോടകം വിപണിയിൽ ഇറക്കിക്കഴിഞ്ഞു.  ഡൽഹിയിൽ മാത്രം 200 ടൺ ഉള്ളിയാണ് കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലേക്ക് ഇറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top