Advertisement

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

November 9, 2024
Google News 2 minutes Read
Sopore

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് സൂചന.

മേഖലയില്‍ ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഈ തിരച്ചിലിനിടയിലാണ് സേനയ്ക്ക് നേരെ വെടിവെപ്പുണ്ടാകുന്നത്. തുടര്‍ന്ന് ഇത് ഒരു ഏറ്റുമുട്ടലിലേക്ക് എത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

ഇപ്പോഴും മേഖല കേന്ദ്രീകരിച്ച് സൈനിക നടപടി പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഇവിടെയുള്ളതായാണ് സേനയ്ക്ക് ലഭിച്ച വിവരം.

Story Highlights : Terrorist Killed In Encounter With Security Forces In J&K’s Sopore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here