എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. (student died after eating rat poison)
ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും.
Story Highlights : student died after eating rat poison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here