ആര്യനിൽ നിന്നും അനായയിലേക്ക്, സഞ്ജയ് ബംഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി
മുൻ ഇന്ത്യൻ താരവും, ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ് ഇലവൻ എന്നി ടീമുകളുടെയും ബാറ്റിംഗ് കോച്ച് ആയി പ്രവർത്തിച്ചിട്ടുള്ള സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. തുടർന്ന് അനായ ബംഗാർ എന്ന പുതിയ പേരും സ്വീകരിച്ചു. താൻ എന്ത് കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും, സമൂഹ മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് അനായ ബംഗാർ.
കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു” എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.
വളർന്നപ്പോൾ, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. ക്രിക്കറ്റിനോട് അച്ഛൻ കാണിച്ചിട്ടുള്ള സ്നേഹവും ആവേശവും താൽപര്യവും എക്കാലവും എന്നെ പ്രചോദിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്.
എന്റെ മോഹവും ഭാവിയുമെല്ലാം ക്രിക്കറ്റായി മാറി. അച്ഛനേപ്പോലെ ഒരു കാലത്ത് ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്രിക്കറ്റ് കാര്യമായിട്ടെടുത്ത് പരിശീലിച്ചു തുടങ്ങി. എന്റെ ജീവിതത്തിൽ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോൾ ആ വേദനിപ്പിക്കുന്ന യാഥാർഥ്യത്തിനു മുന്നിലാണ് ഞാൻ.
ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ, എന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാൻ ദീർഘകാലം ചേർത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നിൽനിന്ന് വഴുതിപ്പോകുന്നു- അനായ ബംഗാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Story Highlights : sanjay bangar son undergone gender reassignment surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here