Advertisement

‘പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവും’: ഷാഫി പറമ്പിൽ

November 11, 2024
Google News 2 minutes Read

പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പിൽ എം പി. മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

നെല്ല് സംഭരണം വൈകുന്നത് ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ടെ യു.ഡി.എഫ്, എന്‍.ഡി.എ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാർഥികൾ ഇന്ന് പ്രചരണം നടത്തിയിരുന്നു. ജനകീയ വിഷയങ്ങൾ ഉയർത്താൻ ആദ്യമേ ശ്രമിക്കുന്നുണ്ടെങ്കിലും ബോധപൂർവം വിവാദമുണ്ടാക്കാനായിരുന്നു സി.പി.ഐ.എമ്മിന്റെ താൽപര്യമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എം.പി മാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവർക്കൊപ്പം സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കർഷക കോൺഗ്രസ് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ പങ്കെടുത്തു. നെൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ട്രാക്ടർ റാലി ഫ്ളാഗ് ഓഫ് ചെയ്ത കെ.മുരളീധരൻ ആവശ്യപ്പെട്ടു. കണ്ണാടി പാത്തിക്കലില്‍ നിന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയു‌‌‌ടെ ട്രാക്‌ടര്‍ റാലി തുടങ്ങിയത്.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണ്.
പാലക്കാട്ടെ കർഷകന്റെ ശബ്ദമായി
Rahul Mamkootathil നിയമസഭയിലുണ്ടാവും.
നെല്ല് സംഭരണം ആട്ടിമറിച്ച സർക്കാരിനെതിരെ ഇന്ന് കർഷക കോൺഗ്രസ്സ്‌ സംഘടിപ്പിച്ച ട്രാക്ടർ മാർച്ചിൽ രാഹുലിനും VK Sreekandan നും ഒപ്പം.

Story Highlights : Shafi Parambil Support on Rahul Mamkottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here