മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി ഹംന, മാജാ ഫഹദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. (Breast milk gets stuck in throat of newborn baby)
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് ചങ്ങലേരിയിലാണ് സംഭവം. 84 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം.
ദമ്പതികളുടെ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി കുറച്ചുസമയം കഴിഞ്ഞ് കുഞ്ഞിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചതായി കാണുകയായിരുന്നു.
Story Highlights : Breast milk gets stuck in throat of newborn baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here