Advertisement

മഞ്ഞുപുതച്ച മരുഭൂമി, തെന്നിനീങ്ങുന്ന ഒട്ടകങ്ങള്‍, ചുവന്ന മണല്‍പ്പരപ്പാകെ മൂടിയ മഞ്ഞിന്റെ വെണ്‍പരപ്പ്; സൗദിയിലെ അപൂര്‍വ കാഴ്ചയ്ക്ക് പിന്നില്‍

November 12, 2024
Google News 2 minutes Read
Saudi Arabian Desert's First Ever Snowfall

മരുഭൂമിയില്‍ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ? കാണേണ്ട കാഴചയാണത്. സൗദി അറേബ്യയിലെ അല്‍ ജൗഫ് മരുഭൂമിയില്‍ മരുഭൂമിയിലെ മഞ്ഞുവീഴ്ച ലോകമെമ്പാടുമുള്ളവര്‍ക്ക് വിസ്മയക്കാഴ്ചയായി. മരുഭൂമി ഇങ്ങനെ മഞ്ഞു പുതയ്ക്കാന്‍ ഒരു കാരണമുണ്ട്. (Saudi Arabian Desert’s First Ever Snowfall)

മരുഭൂമിക്കുമുണ്ട് അതിന്റെ വിഹിതം മഴയെന്ന് എഴുതിയത് ആനന്ദാണ്. മരുഭൂമിയില്‍ ഇടക്കൊരു മഴയൊക്കെയുണ്ടാകും. എന്നാല്‍, മഞ്ഞു പുതച്ചുകിടക്കുന്ന മരുഭൂമി അത്ര പരിചിത കാഴ്ചയല്ല. സൗദി അറേബ്യയില്‍ ഒട്ടുമേ പരിചിതമല്ല. സൗദിയിലെ അല്‍ ജൗഫ് മേഖലയിലെ മരുഭൂമി മൊത്തം ഇപ്പോള്‍ മഞ്ഞുപുതച്ചു കിടക്കുകയാണ്.

Read Also: ‘നിങ്ങള്‍ ഇ ഡിയെ പറഞ്ഞ് മനസിലാക്ക്, ഞാന്‍….’; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്റെ ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ ട്രോള്‍

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ പ്രതിഭാസമാണെങ്കിലും നിരവധി പേരാണ് മരുഭുമിയിലെ അത്ഭുത മഞ്ഞ് കാണാനെത്തുന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും ശേഷമാണ് സൗദിയിലെ മരുഭൂമിയില്‍ മഞ്ഞ് നിറഞ്ഞിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണല്‍ പരപ്പും മരുഭൂമിയിലെ റോഡുകളുമെല്ലാം തൂവെള്ള നിറത്തില്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയാണ്. ആദ്യമായാണ് സൗദിയിലെ മരുഭൂമിയില്‍ ഇങ്ങനെ മഞ്ഞ് നിറയുന്നത്.

അറബിക്കടലിലെ ന്യൂനമര്‍ദമാണ് ഈ മേഖലയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം. ഈ പാറ്റേണ്‍ പൊതുവേ വരണ്ടുകിടന്ന മേഖലയിലേയ്ക്ക് ഈര്‍പ്പം നിറഞ്ഞ വായു എത്തിച്ചു. അസാധാരണമായ ഈ പ്രതിഭാസമാണ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റം വരുത്തിയത്. മഴ ലഭ്യത വര്‍ധിച്ചത് കാരണം അല്‍-ജൗഫില്‍ വരാനിരിക്കുന്ന വസന്തകാലം കൂടുതല്‍ മനോഹരമാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. ഇനി മരുഭൂമിയിലെ പൂക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്.

Story Highlights : Saudi Arabian Desert’s First Ever Snowfall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here