ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം; സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും മനോഭാവം മാറ്റാനും ലക്ഷ്യമിട്ടാണ് നയം. (Policy on Menstrual Hygiene for Female School Students Framed)
ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച നയത്തിന് നവംബര്‍ രണ്ടിന് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി. സര്‍ക്കാര്‍ എയ്ഡഡ് സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ 97 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും.
ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനം ഉറപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രത്യേക നയം രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Story Highlights Policy on Menstrual Hygiene for Female School Students Framed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here