Advertisement

‘ഉപതെരഞ്ഞെടുപ്പിൽ LDF തറപറ്റും, യുഡിഎഫിനെ വൻവിജയം കാത്ത് നിൽക്കുന്നുണ്ട്’; കെ സുധാകരൻ

November 13, 2024
Google News 1 minute Read
k sudhakaran file-defamation-case-against-cpm-secretary-mv-govindan

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം കാത്ത് നിൽക്കുന്നുണ്ട് എന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടത് പക്ഷത്തോട് ഇവിടെ വലിയ അമർഷമുണ്ട്.സാധാരണക്കാരായ പാർട്ടി സഖാക്കൾക്ക് പോലും ഇടതുപക്ഷത്തോട് അമർഷമുണ്ട്. പിണറായി ഭരണത്തെ ശപിച്ച് കൊണ്ടാണ് അവർ നിൽക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ LDF തറപറ്റുമെന്നും സുധാകരൻ പറഞ്ഞു.

വയനാട്ടിൽ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് പിവി അൻവർ അറിയിച്ചിരുന്നു. അത് അപ്പോൾ തന്നെ തിരുത്തിയിട്ടുണ്ട്. ആദ്യമായാണ് താൻ ഒരു തെരഞ്ഞെടുപ്പിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത്. ചേലക്കരയില് മുഴുവൻ സമയവും താൻ ഉണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്നതിൽ സംശയമില്ല. വോട്ട് എണ്ണി കഴിയുമ്പോൾ അത് മനസ്സിലാകുമെന്നും അദ്ദേഹം അറിയിച്ചു. എംടി പത്മ തനിക്ക് സഹോദരിയെ പോലെ ആയിരുന്നു. നല്ല ഓർമകൾ ആണ് അവരുമായി ബന്ധപ്പെട്ട് ഉള്ളത്. എംടി പത്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.

Story Highlights : K Sudhakaran on UDF Bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here