പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്.
ദർശനം സമയം 16ൽ നിന്ന് 18 ആയി മണിക്കൂറാക്കി ഉയർത്തി. പ്രതിദിനം 80,000 പേര്‍ക്കും വെര്‍ച്ച്വല്‍ ക്യൂ വഴി 70000 പേർക്കും ദര്‍ശന സൗകര്യം ഒരുക്കും. സ്പോട് ബുക്കിങ് ഇല്ല. പകരം നേരിട്ട് എത്തുന്നവർക്ക് ബുക്ക് ചെയ്യാൻ .പമ്പ, വണ്ടിപ്പെരിയാർ, എരുമേലി എന്നീ മൂന്നിടങ്ങളിൽ തത്സമയം ഓൺലൈൻ കൌണ്ടറുകൾ ഉണ്ടാകും. തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയില്‍ കൂടുതല്‍ നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ജര്‍മന്‍ പന്തലും തയ്യാറാണ്. 8,000 പേര്‍ക്ക് പമ്പയില്‍ സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പാർക്കിങ്ങിനു നിലയ്ക്കലിന് പുറമെ എരുമേലിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ ഇത്തവണ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. സുരക്ഷയ്ക്ക് 13,500 പോലീസുകാരുടെ സേവനം. പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.
Story Highlights : Preparations have been completed Mandala-Makaravilakku Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here