ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 പരമ്പര: ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
ദക്ഷിണാഫ്രിക്കയുമായുള്ള ടി ട്വന്റി പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സെഞ്ചുറിയനില്‍ അല്‍പ്പ സമയത്തിനകം മത്സരം തുടങ്ങും. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാമത്തെ മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു വിജയം. ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയുമാണ് ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങുന്നത്.
കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ആദ്യ കളിയില്‍ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. സെഞ്ചുറിയനിലും പേസര്‍മാര്‍ക്ക് അനുകൂല പിച്ചാണ്.
തെളിഞ്ഞ കാലാവസ്ഥയാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ട്. മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും കുറവാണെന്നുള്ള വിവരങ്ങളും വന്നിട്ടുണ്ട്.
Story Highlights: India vs South Africa T 20 series third match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here