പാലക്കാട് ദേശീയപാതയിൽ സിനിമസ്റ്റൈൽ കിഡ്നാപ്
പാലക്കാട് ദേശീയപാതയിൽ സിനിമസ്റ്റൈൽ കിഡ്നാപ്. സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ നീലി പാറയിൽ വച്ച് കിയ കാർ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും സംഘം തട്ടിയെടുത്തത്. ഈ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു.
Read Also: സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്
പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ കുന്നംകുളം ഭാഗത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ഇന്നോവ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.സംഘത്തിൽ ഏഴോളം പ്രതികൾ ഉള്ളതായാണ് വിവരം. പ്രതികൾ ഉടൻ പിടികിലാകുമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് സംഘത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights : Cinema style kidnapping on Palakkad National Highway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here