സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട് ചർച്ച നടത്തുന്നു.
കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. 11.30 ന് സന്ദീപ് വാര്യർ കോൺഗ്രസ് ഓഫീസിലെത്തും. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു.
അതേസമയം സന്ദീപ് വാര്യര്‍ക്കെതിരെ മേജര്‍ രവി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലത്ത് സന്ദീപ് വാര്യർ പാര്‍ട്ടിക്കുളളിലെ വിയോജിപ്പ് തുറന്നുപറയാന്‍ പാടില്ലായിരുന്നെന്ന് മേജര്‍ രവി ട്വന്റിഫോറിനോട് പറഞ്ഞു. കേഡര്‍ പാര്‍ട്ടി സ്വഭാവം മനസിലാക്കേണ്ടതായിരുന്നു.
അഭിപ്രായം തുറന്ന് പറയേണ്ട ഘട്ടം മറ്റൊന്ന് ആയിരുന്നു. സന്ദീപിനോട് വ്യക്തപരമായി സംസാരിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ സന്ദീപ് എവിടേയും പോയിട്ടില്ല. സന്ദീപ് വാര്യരുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിച്ചുവരികയാണെന്നും മേജര്‍ രവി ട്വന്റി ഫോറിനോട് പ്രതികരിച്ചു.
Story Highlights : Sandeep Warrier joins congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here