Advertisement

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ‘വിന്റര്‍ കപ്പ് – സീസണ്‍ 1’ ഫുട്‌ബോള്‍ മേള നവംബര്‍ 30ന്

November 16, 2024
Google News 3 minutes Read
football

വാട്ടര്‍ഫോര്‍ഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയില്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തിലേറെയായി സജീവമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍( WMA) ഫുട്‌ബോള്‍ മേളയുമായി രംഗത്തെത്തുന്നു. വാട്ടര്‍ഫോര്‍ഡിനെ ഫുട്‌ബോള്‍ ലഹരിയിലാഴ്ത്താന്‍ ‘WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍’ നവംബര്‍ 30ന് ബാലിഗണര്‍ GAA ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നതാണ്. ഓള്‍ അയര്‍ലന്‍ഡ് 7A സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിലെ പ്രമുഖരായ ഇരുപതില്‍പരം ടീമുകള്‍ മാറ്റുരയ്ക്കുന്നതാണ്.

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള സംഘടിപ്പിക്കുന്നത്. 30 പ്ലസ്, അണ്ടര്‍ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്‌സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കുന്നതാണ്.

Read Also: ‘കഴിഞ്ഞ സെഞ്ച്വറിക്ക് പ്രതികരിച്ചതിന് കിട്ടിയത് രണ്ട് ഡക്കാണ്, കൂടുതൽ പ്രതികരിക്കുന്നില്ല’; സഞ്ജു സാംസൺ

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ ഓള്‍ അയര്‍ലന്‍ഡ് ഫുട്‌ബോള്‍ മേളയിലേക്ക് അയര്‍ലണ്ടിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Story Highlights : Waterford Malayali Association’s ‘Winter Cup – Season 1’ Football Fair on November 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here