വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിന് ശാപമോക്ഷം; അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിപണിതു
വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിന് ശാപമോക്ഷം. സന്നിധാനത്തെ പ്രധാന വിശ്രമ കേന്ദ്രമായ ശബരി ഗസ്റ്റ് ഹൗസ് പുതുക്കിപണിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ 54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസിലുള്ളത്. (sabari guest house renovated sabarimala season)
കഴിഞ്ഞ മണ്ഡലകാലത്ത് വലിയ പരാതികളാണ് ശബരി ഗസ്റ്റ് ഹൗസിലെ അസൗകര്യങ്ങളെ കുറിച്ച് ഉയര്‍ന്നത്. പിന്നാലെയാണ് 30 വര്‍ഷങ്ങള്‍ക്ക ശേഷം ശബരി ഗസ്റ്റ് ഹൗസ് പുതുക്കി പണിഞ്ഞ് തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തത്.
1995 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം പൂര്‍ണതോതില്‍ പുനര്‍നവീകരണം നടക്കുന്നത് 30 വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാദ്യമാണ്. 56 മുറികളുള്ള ശബരി ഗസ്റ്റ് ഹൗസില്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും ബുക്ക് ചെയ്യാം.
Story Highlights : sabari guest house renovated sabarimala season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here