Advertisement

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ

November 17, 2024
Google News 1 minute Read

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു. സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.

കെട്ടിടം തകർന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികൾ മുഴുവൻ ചത്തു. കുട്ടികൾ കളിക്കുന്ന സ്ഥലത്താണ് കെട്ടിടം തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ സ്കൂൾ അവധിയായതിനാലാണ് വലിയ അപകടം ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് വാർഡ് മെമ്പർ സ്കൂൾ മാനേജരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Story Highlights : School building collapsed in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here