Advertisement

എൻസിപി നേതാവ് അനിൽ ദേശ്മുഖിന് നേരെ ആക്രമണം; വാഹനത്തിന് നേരെ കല്ലേറ്

November 18, 2024
Google News 2 minutes Read

എൻസിപി ശരദ് പവാർ പക്ഷം നേതാവ് അനിൽ ദേശ്മുഖിന് നേരെ ആക്രമണം. നാഗ്പൂരിൽ വാഹനത്തിന് നേരെയുണ്ടായ കല്ലേറിൽ അനിൽ ദേശ്മുഖിന് പരുക്കേറ്റു. അനിൽ ദേശ്മുഖിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ശരദ് പവാർ വിഭാഗത്തിലെ മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമാണ് അനിൽ ദേശ്മുഖ്.

നർഖേദിൽ മകൻ സലീൽ ദേശ്മുഖിന്റെ പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അനിൽ ദേശ്മുഖ്. ആക്രമണത്തിൽ കാർ തകർന്നു. വലിയ കല്ലുകളാണ് വാഹനത്തിന് നേരെ എറി‍ഞ്ഞത്. തല പൊട്ടി ചോര വാർന്ന നിലയിൽ അനിൽ ദേശ്മുഖ് ആശുപത്രിയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

Story Highlights : Ex-minister Anil Deshmukh injured as car attacked with stones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here