നാല് പത്രങ്ങളിൽ പരസ്യം നൽകിയെന്ന് എംബി രാജേഷ്; പരസ്യത്തിന്റെ ഉള്ളടക്കത്തിൽ എന്താണ് തെറ്റെന്ന് ഇഎൻ സുരേഷ് ബാബു; പ്രതികരിച്ച് CPIM

വിവാദ പത്ര പരസ്യത്തിൽ പ്രതികരിച്ച് സിപിഐഎം. പരസ്യ വിഷയത്തിൽ മന്ത്രി എംബി രാജേഷ്,സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു എന്നിവരാണ് പ്രതികരണവുമായെത്തിയത്. ഷാഫി പറമ്പിൽ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. നാല് പത്രങ്ങൾക്ക് പരസ്യം നൽകി. മാതൃഭൂമിയിലും ഹിന്ദുവിലും പരസ്യം നൽകി. രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയതെന്ന് ഷാഫി പറയുന്നത് പച്ചക്കള്ളമെന്ന് എം ബി രാജേഷ് പറയുന്നു.
വടകരയിൽ ചക്കവീണ് മുയൽ ചത്തു എന്ന് കരുതി പാലക്കാട് വന്ന് ചക്ക ഇടാൻ ശ്രമിക്കരുതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. സന്ദീപ് ആർഎസ്എസിന് ഭൂമി നൽകുമെന്നു പറഞ്ഞു. ഈ സന്ദീപ് വാര്യരെ ആണ് കോൺഗ്രസ് നേതാക്കൾ ആനയിച്ച് കൊണ്ടുവന്നത്. ഇതാണ് നേരത്തെ പറഞ്ഞത് സന്ദീപ് ആർഎസ്എസ് വീട്ടിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു.
Read Also: എൽഡിഎഫിന്റെ വിവാദ പത്ര പരസ്യം; മോണിറ്ററിങ് കമ്മറ്റി പരിശോധിക്കും
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പബ്ലിക് ഡൊമെയിനിൽ ഉള്ളതാണ് വന്നിട്ടുള്ളത്. അന്ന് നോവാത്ത ഷാഫി പറമ്പിലിന് വോട്ടെടുപ്പിന്റെ തലേദിവസം നോവുന്നതെന്തുകൊണ്ടാണെന്ന് എല്ലാവർക്കും മനസിലാകുമെന്ന് എംബി രാജേഷ് പറഞ്ഞു. ഷാഫിയാണ് വർഗീയമായ ചേരിതിരിവ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടുക്കാർ ഷാഫിയെ തിരിച്ചറിയുമെന്ന് എംബി രാജേഷ് പറഞ്ഞു. കൊട്ടിക്കലാശം കഴിഞ്ഞപ്പോൾ ഇന്ന് വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
എസ്ഡിഐ വോട്ട് വേണ്ട എന്ന് പറയാൻ ഷാഫി ഇതുവരെ തയ്യാറായിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു. ഷാഫിയെ പോലെ ഒരാൾക്കല്ലാതെ വേറൊരാൾക്കും പച്ചയായ വർഗീയത പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്ര പരസ്യത്തിന്റെ ഉള്ളടക്കത്തിൽ എന്താണ് തെറ്റെന്ന് ഇഎൻ സുരേഷ് ബാബു ചോദിച്ചു. അനുമതി വാങ്ങിയില്ല എന്നതാണോ വിവാദം. ചെറിയ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിവാദം എന്ന് പറയുകയാണെന്ന് ഇഎൻ സുരേഷ് ബാബു പറഞ്ഞു. വളച്ചൊടിച്ച് എന്തെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്നും നിയമ നടപടി സ്വീകരിക്കട്ടെയെന്നും സുരേഷ് ബാബു പറഞ്ഞു.
Story Highlights : CPIM reacts on LDF’s newspaper ad controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here