‘സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷ, കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻ’; ഷാഫി പറമ്പിൽ
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി സിറാജിലും, സുപ്രഭാതത്തിലും നൽകിയ പത്രപരസ്യത്തിനെതിരെ ഷാഫി പറമ്പിൽ. സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷയാണെന്നും വർഗീയ ഭിന്നിപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഷാഫി പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻനാണ് എൽഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
എ കെ ബാലൻ ക്രിസ്റ്റൽ ക്ലിയർ എന്ന് വിശേഷിപ്പിച്ചയാളാണ് സന്ദീപ്. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞയാളെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. സിപിഐഎം ഇത്രയും അധഃപതിക്കരുത്, അപകടകരമായ രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നത്.
ബിജെപിയിൽ നിന്ന് ഒരാൾ പോയതിൽ സിപിഐഎം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഇതിന് അനുമതി നൽകിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് എല്‍ഡിഎഫിന്റെ പത്രപരസ്യം. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ പരസ്യം നൽകിയിരിക്കുന്നത്. ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.
Story Highlights : Shafi Parambil against p sarin news ad.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here