Advertisement

ഹൊസൂര്‍ കോടതി പരിസരത്തുവച്ച് അഭിഭാഷകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കോടതിയിലെ ക്ലര്‍ക്ക്

November 20, 2024
Google News 3 minutes Read
Clerk of the court hacked the lawyer in Hosur court premises

ഹൊസൂര്‍ കോടതി പരിസരത്ത് വച്ച് അഭിഭാഷകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ജൂനിയര്‍ അഭിഭാഷകന്‍ കണ്ണന്‍ ചികിത്സയിലാണ്.കോടതിയിലെ ക്ലര്‍ക്ക് ആയ പ്രതി അനന്ദന്‍ കീഴടങ്ങി. (Clerk of the court hacked the lawyer in Hosur court premises)

ഇന്ന് ഉച്ചയോടെയായിരുന്നു നടക്കുന്ന സംഭവം.ഒരു കേസിലെ വാദം കഴിഞ്ഞ് കണ്ണന്‍ കോടതിവളപ്പില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഓടിയെത്തിയ പ്രതി അന്ദന്‍ കണ്ണനെ നിരവധി തവണ വെട്ടി. രക്തം വാര്‍ന്ന് നിലത്തുവീണിട്ടും ആക്രമണം തുടര്‍ന്നു. അഭിഭാഷകര്‍ ഓടിക്കൂടിയതിന് പിന്നാലെ അനന്ദന്‍ രക്ഷപെട്ടു. എന്നാല്‍ അല്‍പം കഴിഞ്ഞ് കോടതിയിലെത്തി കീഴടങ്ങി. കണ്ണന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില നില അതീവഗുരുതരമായി തുടരുന്നു.

Read Also: രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ, ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം; വെണ്ണക്കരയിൽ സംഘർഷം

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ നേത്തേ വാക്കേറ്റമുണ്ടായിരുന്നതായി അഭിഭാഷകരും മൊഴി നല്‍കിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി ബിജെപിയും ആരോപിച്ചു.

Story Highlights : Clerk of the court hacked the lawyer in Hosur court premises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here