ഹേമന്ത് സോറന്റെ ജെഎംഎമ്മിന് തിരിച്ചടി? ബിജെപി ഝാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍
രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം പോളിങ് കൂടിക്കഴിയുമ്പോള്‍ ഝാര്‍ഖണ്ഡ് ബിജെപിയ്‌ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. ജെവിസി, മാട്രിസ്, പീപ്പിള്‍സ് പള്‍സ് സര്‍വെകള്‍ എന്‍ഡിഎ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രവചിച്ചു. 81 സീറ്റുകളില്‍ 38 സീറ്റുകളിലേക്കും ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. നവംബര്‍ 13നാണ് ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. (Jharkhand Exit Poll 2024 NDA holds edge in close fight with JMM)
ബിജെപി 40 മുതല്‍ 44 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെവിസി സര്‍വെ പ്രവചിക്കുന്നത്. ഹേമന്ത് സോറന്റെ ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമുന്നണി 30 മുതല്‍ 40 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 47 സീറ്റുകളും ഇന്ത്യ മുന്നണിയ്ക്ക് 30 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലുസീറ്റുകളും ലഭിക്കുമെന്ന് എബിപി മാട്രിസ് സര്‍വെ പറയുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സര്‍വെ ഫലമാണ് ആക്‌സിസ് മൈ ഇന്ത്യ സര്‍വെയില്‍ തെളിയുന്നത്. ബിജെപി 25 സീറ്റുകള്‍ മാത്രമേ നേടൂ എന്നാണ് ഈ സര്‍വെയിലെ പ്രവചനം. അതേസമയം ജെഎംഎം 53 സീറ്റുകള്‍ വരെ നേടുമെന്നും ഇതേ സര്‍വെ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 44 മുതല്‍ 53 സീറ്റുകള്‍ വരെയാണ് പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നത്. ജെഎംഎം 25 മുതല്‍ 37 സീറ്റുകളും മറ്റുള്ളവര്‍ 5 മുതല്‍ 9 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.
Story Highlights : Jharkhand Exit Poll 2024 NDA holds edge in close fight with JMM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here